തിരുവനന്തപുരം: സ്വർണ പരിശുദ്ധിയുടെ തെളിമയും വിശ്വാസവും പാരമ്പര്യമായി കാത്ത് സൂക്ഷിച്ച ഭീമാ ജൂവലറി 100 വർഷങ്ങൾ പൂർത്തിയാക്കുന്നു. ജനുവരി 14 വരെ നീളുന്ന ആഘോഷ പരിപാടികൾ ഭീമാ ജൂവലറി ചെയർമാൻ ഡോ. ബി.ഗോവിന്ദനും മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഭീമയുടെ തിരുവനന്തപുരം,പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ ആഘോഷങ്ങൾ അവിസ്മരണീയമാക്കുവാൻ ഡിസ്ക്കൗണ്ടുകളും സമ്മാനങ്ങളുംഒരുക്കിയിട്ടുണ്ട്. നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പണിക്കൂലിയിൽ 50% വരെ കിഴിവും ഡയമണ്ടിൽ ക്യാരറ്റിന് 15% പ്രത്യേക കിഴിവും ലഭ്യമാണ്. മാർക്കറ്റിലെ ഏറ്റവും ഉയർന്നഎക്സ്ചേഞ്ച് വില നൽകുന്ന പ്രത്യേക അവസരവുമുണ്ട് . മിക്ക സിൽവർ, പ്ലാറ്റിനം ആഭരണങ്ങളും പണിക്കൂലിയില്ലാതെ ഈ കാലയളവിൽ ലഭ്യമാണ്. പ്രത്യേക സെന്റിനറി ആഭരണ കളക്ഷനും ലഭ്യമാണ്.
ഭീമയ്ക്ക് ലഭിക്കുന്ന സ്നേഹത്തിന്റെയും അംഗീകാരത്തിന്റേയും പൊരുൾ തങ്ങളുടെ സമർപ്പണത്തിനപ്പുറമായി ഉപഭോക്താവിന്റെ വിജയമാണെന്ന് ഭീമാ ജൂവലറി മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ് അഭിപ്രായപ്പെട്ടു.
Source link