വെള്ളാപ്പള്ളി ആശുപത്രി വിട്ടു

കൊച്ചി: തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചോടെ കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങി. ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമക്കളായ ആശ തുഷാർ, ശ്രീകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ബിലീവേഴ്സ് ചർച്ച് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളി​ൽ, ഹോസ്പിറ്റൽ സി.ഇ.ഒ ജോർജ് ചാണ്ടി, മെഡി​ക്കൽ സൂപ്രണ്ട് ഡോ. ജോംസി​ ജോർജ്, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി​ അരയാക്കണ്ടി​ സന്തോഷ്, യൂണിയൻ പ്രസിഡന്റുമാരായ അഡ്വ. സിനിൽ മുണ്ടപ്പള്ളി (പന്തളം), കെ. അശോകപ്പണി​ക്കർ (കാർത്തികപ്പള്ളി), വി​. ചന്ദ്രദാസ് (കായംകുളം), തി​രുവല്ല യൂണി​യൻ സെക്രട്ടറി​ അനി​ൽ എസ്. ഉഴത്തി​ൽ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴമറ്റൂർ തുടങ്ങി​യവർ യാത്രഅയച്ചു. ഇന്ന് രാവിലെ 10.30ന് കണിച്ചുകുളങ്ങര ദേവസ്വം പൊതുയോഗത്തിൽ വെള്ളാപ്പള്ളി​ നടേശൻ പങ്കെടുക്കും.

കൊല്ലത്തെ യോഗം തെക്കൻ മേഖലാ സമ്മേളനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങവേ ശ്വാസതടസത്തെ തുടർന്ന് ജനുവരി നാലിന് രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രത്തിലെ അണുബാധയെ തുടർന്നുള്ള അസ്വസ്ഥതകളായിരുന്നു പ്രശ്നം. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും രമേശ് ചെന്നിത്തലയും ഉൾപ്പടെയുള്ളവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരും ഗവർണർമാരും ഫോണിലൂടെ വെള്ളാപ്പള്ളിയുമായി സംസാരിച്ചു.


Source link
Exit mobile version