നായയെച്ചൊല്ലി വഴക്ക്: സിപിഐ നേതാവ് അടിയേറ്റു മരിച്ചു
നായയെച്ചൊല്ലി വഴക്ക്: സിപിഐ നേതാവ് അടിയേറ്റു മരിച്ചു | CPI Leader Dies After Dog Barking Argument Leads to Fatal Attack | CPI | Death | സിപിഐ | പോലീസ് | India Chennai News Malayalam | Malayala Manorama Online News
നായയെച്ചൊല്ലി വഴക്ക്: സിപിഐ നേതാവ് അടിയേറ്റു മരിച്ചു
മനോരമ ലേഖകൻ
Published: January 11 , 2025 12:41 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)
ചെന്നൈ ∙വളർത്തുനായ കുരച്ചതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ സിപിഐ നേതാവ് തലയ്ക്കടിയേറ്റ് മരിച്ചു. തിരുച്ചിറപ്പള്ളിയിൽ സിപിഐ മന്നിച്ചനല്ലൂർ ഏരിയ സെക്രട്ടറി മുത്തുകൃഷ്ണനാണു മരിച്ചത്. വ്യാഴാഴ്ച രാത്രി മുത്തുകൃഷ്ണന്റെ വീടിനു സമീപത്തെ റോഡിൽക്കൂടി നടന്നു പോകുകയായിരുന്ന സമീപവാസിക്കു നേരെ നായ കുരച്ചതിനെ തുടർന്നാണ് വഴക്കുണ്ടായത്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റ മുത്തുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുച്ചിറപ്പള്ളി പൊലീസ് പറഞ്ഞു.
English Summary:
Dog Barking Argument Turns Deadly: CPI leader Muttukrisnan died after a fatal head injury sustained during a fight triggered by his dog’s barking in Tiruchirappalli.
mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-cpi 4qdpukbif34mcgu70pck5fvnm mo-news-common-chennainews mo-health-death
Source link