INDIALATEST NEWS

പോർട്ടലിൽ സാങ്കേതിക തകരാർ; ജിഎസ്ടി റിട്ടേണിന്റെ തീയതി നീട്ടി

പോർട്ടലിൽ സാങ്കേതിക തകരാർ; ജിഎസ്ടി റിട്ടേണിന്റെ തീയതി നീട്ടി | മനോരമ ഓൺലൈൻ ന്യൂസ് – GST return filing deadline extended due to technical glitches on the GSTN portal | GST | Central Government | India Delhi News Malayalam | Malayala Manorama Online News

പോർട്ടലിൽ സാങ്കേതിക തകരാർ; ജിഎസ്ടി റിട്ടേണിന്റെ തീയതി നീട്ടി

ഓൺലൈൻ ഡെസ്ക്‌

Published: January 10 , 2025 10:57 PM IST

1 minute Read

Representative image. Photo Credit : Dharmapada Behera/istock

ന്യൂഡൽഹി ∙ ജിഎസ്ടി നെറ്റ്‍വർക്കിലെ (ജിഎസ്ടിഎൻ) തകരാർ പരിഗണിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതി കേന്ദ്ര പരോക്ഷ നികുതി മന്ത്രാലയം നീട്ടി. പോർട്ടലിലെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഒട്ടേറെപ്പേർക്കു ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനായില്ലെന്നു പരാതി ഉയർന്നിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നു ജിഎസ്ടി സെയിൽസ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി നൽകണമെന്നു കേന്ദ്ര സർക്കാരിനോടു ജിഎസ്ടിഎൻ ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി.

ഡിസംബറിലെ ജിഎസ്ടിആർ–1 ഫോം ഫയൽ ചെയ്യാനുള്ള തീയതി 13 വരെയും ഒക്ടോബർ–ഡിസംബർ കാലയളവിലേത് (ക്യുആർഎംപി) 15 വരെയും നീട്ടി. ഡിസംബറിലെ ജിഎസ്ടിആർ–3ബി റിട്ടേൺ 22 വരെയും ഒക്ടോബർ–ഡിസംബറിലേത് (ക്യുആർഎംപി) 24 വരെയും നീട്ടി. നെറ്റ്‌വർക്ക് കഴിഞ്ഞദിവസം മുതൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

English Summary:
GST: GST return filing deadline extended due to technical glitches on the portal.

mo-business-goodsandservicetax mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 9q77uetke1doq7h65gdr2l6a0 mo-legislature-centralgovernment


Source link

Related Articles

Back to top button