ഹഷ് മണി കേസില്‍ ട്രംപ് കുറ്റക്കാരന്‍; നിയുക്ത പ്രസിഡന്റായതിനാല്‍ ശിക്ഷ വിധിക്കാതെ കോടതി


വാഷിങ്ടണ്‍: വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. ജനുവരി 20-ന് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപിന് ഇതോടെ ജയില്‍വാസമോ പിഴയോ നേരിടേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ട്. നിയുക്ത പ്രസിഡന്റായതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ട്രംപിന് ലഭിക്കുമെന്നതാണ് കാരണം.


Source link

Exit mobile version