സൈനസിന് ചികിൽസ; ഛോട്ടാ രാജനെ തിഹാർ ജയിലിൽനിന്ന് എയിംസിലേക്ക് മാറ്റി
തിഹാർ ജയിലിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Chhota Rajan Admitted to AIIMS for Sinus treatment | Chhota Rajan | AIIMS | India Delhi News Malayalam | Malayala Manorama Online News
സൈനസിന് ചികിൽസ; ഛോട്ടാ രാജനെ തിഹാർ ജയിലിൽനിന്ന് എയിംസിലേക്ക് മാറ്റി
മനോരമ ലേഖകൻ
Published: January 10 , 2025 08:31 PM IST
1 minute Read
ഛോട്ടാ രാജൻ (File Photo:X)
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികിൽസയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എയിംസിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽനിന്നു പുറത്തിറങ്ങാനായിരുന്നില്ല. 2015 ൽ ഇന്തൊനീഷ്യയിൽനിന്നു പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്റെ കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
English Summary:
Chhota Rajan: Underworld don Chhota Rajan has been admitted to AIIMS for treatment
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-tiharjail mo-news-world-countries-india-indianews mo-educationncareer-aiims mo-judiciary-highcourt 18391dv1qq8lp29keavcgeqhtb
Source link