വ്യാജരേഖ ഉപയോഗിച്ച് 60 കോടി വായ്പ; ആർജെഡി എംഎൽഎയുടെ വസതിയിലടക്കം ഇ.ഡി റെയ്ഡ് – ED Raids RJD MLA Alok Mehta in ₹60 Crore Vaishali Bank Scam – . Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
വ്യാജരേഖ ഉപയോഗിച്ച് 60 കോടി വായ്പ; ആർജെഡി എംഎൽഎയുടെ വസതിയിലടക്കം ഇ.ഡി റെയ്ഡ്
മനോരമ ലേഖകൻ
Published: January 10 , 2025 07:01 PM IST
1 minute Read
അലോക് മെഹ്‍ത (Photo:X)
പട്ന∙ വൈശാലി സഹകരണ ബാങ്ക് അഴിമതി കേസിൽ ആർജെഡി എംഎൽഎ അലോക് മേഹ്തയുടെ പട്നയിലെ വസതിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. പുലർച്ചെ അലോക് മേഹ്തയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വൈശാലി സഹകരണ ബാങ്ക് മുൻ ചെയർമാനാണ് അലോക് മേഹ്ത.
ബാങ്കിൽനിന്ന് 60 കോടിയോളം രൂപ അലോക് മേഹ്തയുടെ ബന്ധുക്കൾക്കു വ്യാജരേഖകൾ ഉപയോഗിച്ചു വായ്പ നൽകിയെന്നാണു കേസ്. വൈശാലി സഹകരണ ബാങ്കിലെ വായ്പാ വിതരണത്തിൽ റിസർവ് ബാങ്ക് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു 3 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു.
പട്നയിലും ഹാജിപുരിലുമായി ബിഹാറിലെ ഒൻപതിടത്തും കൊൽക്കത്തയിൽ അഞ്ചിടത്തും ഡൽഹിയിൽ ഒരിടത്തും യുപിയിൽ നാലിടത്തുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരനായ അലോക് മേഹ്തയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം നടക്കുന്നതിനിടെയാണു റെയ്ഡ്.
English Summary:
ED Raids: Enforcement Directorate (ED) raids target RJD MLA Alok Mehta’s Patna residence and other locations in a massive Vaishali Cooperative Bank scam involving ₹60 crore in fraudulent loans.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-rjd 3rdrmu8tmlpo202eiakdtqgbon mo-judiciary-lawndorder-enforcementdirectorate
Source link