കോഴിക്കോട്: പുകവലി ‘ഔട്ട് ഒഫ് ഫാഷൻ (ആസക്തി) ആയതോടെ പൊതു ഇടങ്ങളിലെ പുകവലി കേസുകളും ‘ഔട്ട് ഒഫ് ഫാഷ’നായി. പൊതുഇടങ്ങളിൽ പുകവലിച്ചതിന് സി.ഒ.ടി.പി.എ-4 (സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട്) വകുപ്പ് പ്രകാരം സംസ്ഥാനത്ത് ഈ വർഷം ഒക്ടോബർ വരെ 49725 പേർ മാത്രമാണ് കേസിൽപെട്ടതെന്നാണ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 9153250 രൂപ പിഴത്തുകയായി ലഭിച്ചു. കഴിഞ്ഞ വർഷം 76461 പേർക്കെതിരെയായിരുന്നു കേസ്. കോട്ട്പ ആക്ട് പ്രകാരം ഈ വർഷം രജിസ്റ്റർ ചെയ്തത് 50387 കേസുകളുമാണ്. പൊതുഇടങ്ങളിലെ പുകവലി, സ്‌കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ ലഹരി വിൽപ്പന, ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരിക്കൽ തുടങ്ങിയവയിലാണ് കേസുകൾ.
പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം 2013-ലാണ് കേന്ദ്രം പാസാക്കുന്നത്. നിയമം കർശനമായതോടെ 2016 മുതൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഗണ്യമായി കുറഞ്ഞു. കൊവിഡ് കാലത്താണ് ഏറ്റവും കുറവ് കേസുകൾ ഉണ്ടായത്. വലിക്കുന്നവർക്കും അതിനേക്കാൾ കൂടുതൽ ചുറ്റുമുള്ളവർക്കും ഏറെ ദോഷകരമാണ് പുകവലിയെന്ന ബോധവും, പിഴ ഈടാക്കൽ തുടങ്ങിയവയാണ് കേസുകൾ കുറയാനിടയാക്കിയത്. 2016-ൽ 2,31,801 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 12.7 ശതമാനമാണ് കേരളത്തിലെ പുകവലിക്കാർ. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ അഡൽട്ട് ടുബാകോ സർവേ രണ്ടിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. അതേസമയം അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പൊതുഇടങ്ങളിൽ പുകവലി രീതി തുടരുന്നുണ്ട്.
പിഴ ഇങ്ങനെ
പുകയില ഉത്പന്നങ്ങൾ, സിഗരറ്റ്, എന്നിവയുടെ ഉത്പാദനം, വിതരണം, വിപണനം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പൊതു ഇടങ്ങളിലെ ഉപയോഗം നിരോധിക്കുന്നതിനുമായി കൊണ്ടുവന്ന കോപ്റ്റ (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡ്ക്ട്‌സ് ആക്ട്- 2003) നിയമപ്രകാരം 2,000 രൂപ വരെ പിഴ ഈടാക്കാം. സംസ്ഥാനത്ത് 200 രൂപയാണ് പിഴ.
വർഷം-കേസ്
2016- 231801
2017- 162443
2018- 110039
2019- 87646
2020- 46770
2021- 86499
2022- 79045
2023- 76461
2024 ലെ കേസ് -പിഴത്തുക
ജനുവരി-5034-958600
ഫെബ്രുവരി-4958-924100
മാർച്ച്-5555-784600
ഏപ്രിൽ-4036-749200
മേയ്-4303-827400
ജൂൺ-3924-73642 0
ജൂലായ്-4914-948630
ആഗസ്റ്ര്-5436-999200
സെപ്തംബർ-5402-1012800
ഒക്ടോബർ-6163-1212300
Source link