ക്രിസ്‌ത്യൻ വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണം; അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന് കീർത്തി
ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി കീർത്തി സുരേഷിന്റെയും ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലിന്റെയും വിവാഹം നടന്നത്. ബ്രാഹ്മണ രീതിയിലും ക്രിസ്ത്യൻ രീതിയിലും ചടങ്ങുകളുണ്ടായിരുന്നു. ഗോവയിൽ വച്ച് നടന്ന വിവാഹത്തിൽ നടിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
തനിക്ക് വിവാഹത്തിൽ ഇഷ്ടക്കേടൊന്നുമില്ലെന്നും അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ നടക്കേണ്ടതെന്നും കീർത്തിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മകൾക്ക് ഇഷ്ടപ്പെട്ടു. പത്ത് പതിനഞ്ച് കൊല്ലമായി ഇഷ്ടപ്പെട്ട രണ്ടുപേരെ പിരിക്കാനല്ലല്ലോ ശ്രമിക്കേണ്ടതെന്നും സുരേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ക്രിസ്ത്യൻ വിവാഹ ആചാരങ്ങളിൽ അച്ഛൻ പങ്കെടുക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അച്ഛൻ അങ്ങനെ ചെയ്‌തതിൽ വളരെയേറെ സന്തോഷമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘വധുവിനെ അച്ഛൻ കൈപിടിച്ച് ഇടനാഴിയിലൂടെ നടത്തണം, എനിക്കായി അത് ചെയ്യുമോയെന്ന് ഞാൻ അച്ഛനോട് ചോദിച്ചു. യെസ്, വൈ നോട്ട് എന്ന് അദ്ദേഹം മറുപടി നൽകി. നമ്മൾ രണ്ട് രീതിയിലും വിവാഹം നടത്തുന്നു. ഞാൻ അല്ലാതെ വേറെ ആരാ നിന്നെ കൈപിടിച്ചുകൊണ്ടുപോകുകയെന്ന് അച്ഛൻ പറഞ്ഞു. ഇതുകേട്ട് ഞാൻ ‘വൗ’ എന്ന മട്ടിലായിരുന്നു. അദ്ദേഹം അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അദ്ദേഹം എനിക്കായി അത് ചെയ്തതിൽ വളരെയേറെ സന്തോഷമുണ്ട്.’- കീർത്തി സുരേഷ് പറഞ്ഞു.
Source link