□ലക്ഷ്യം അഴിമതിക്കാരെ കണ്ടെത്തൽ
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും അഴിമതി കണ്ടെത്താനും കൈക്കൂലിക്കാരെ കുടുക്കാനും ഫോൺ ചോർത്താൻ സർക്കാരിന്റെ അനുമതി തേടി വിജിലൻസ്.
നിലവിൽ പൊലീസും ഇന്റലിജൻസും ക്രൈംബ്രാഞ്ചും കുറ്റവാളികളെ കുടുക്കാനും കേസുകൾ തെളിയിക്കാനും രാജ്യസുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനും ഫോൺ ചോർത്തുന്നുണ്ട്. സമാനമായ അനുമതിക്കായി വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത കത്തു നൽകി.
മറ്റു സംസ്ഥാനങ്ങളിൽ വിജിലൻസിന് ഫോൺ ചോർത്താൻ അനുമതിയുണ്ട്. കേരളത്തിൽ ക്രൈംബ്രാഞ്ചിന് അപേക്ഷ നൽകണം. ഇതോടെ വിവരങ്ങൾ പുറത്തുപോവുന്നു. പുതിയ നിയമപ്രകാരം ഡിജിറ്റൽ തെളിവുകൾ പ്രാഥമിക തെളിവുകളായി കോടതികൾ അംഗീകരിക്കുമെന്നതിനാൽ കേസുകൾ തെളിയിക്കാനും ഇതുപയോഗിക്കാം. കേന്ദ്രത്തിൽ സി.ബി.ഐ, ഇ.ഡി, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ്, ഡി.ആർ.ഐ എന്നിവയ്ക്ക് ഫോൺ ചോർത്താൻ അധികാരമുണ്ട്.
എല്ലാ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓഫീസേഴ്സ് ഓഫ് ഡൗട്ട്ഫുൾ ഇന്റഗ്രിറ്റി (ഒ.ഡി.ഐ) ലിസ്റ്റുണ്ടാക്കുമെന്ന് യോഗേഷ്ഗുപ്ത ‘കേരളകൗമുദി”യോട് പറഞ്ഞു. ഇവരുടെ നീക്കങ്ങളും ബാങ്കിടപാടുകളും നിരീക്ഷിക്കും. കസ്റ്റംസ്, എക്സൈസ്, ബാങ്കുകൾ തുടങ്ങി കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥരുടെ ഫോൺ വിളികളും നിരീക്ഷിക്കും.
അധികാരം
ഡി.ഐ.ജിക്ക് മുതൽ
ക്രമസമാധാനച്ചുമതലയുള്ള ഡി.ഐ.ജി മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ്
ഫോൺ ചോർത്താൻ അധികാരം
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ 7ദിവസത്തേക്കു ചോർത്താം. ചോർത്തിത്തുടങ്ങി 3 ദിവസത്തിനകം സർക്കാരിൽ അപേക്ഷിക്കണം.
സുരക്ഷാ ഭീഷണി, ക്രമസമാധാനപ്രശ്നം, ലഹരിയിടപാട് എന്നിങ്ങനെയാണ് അടിയന്തര സാഹചര്യം.
രണ്ടു മാസംവരെ ചോർത്താൻ ആഭ്യന്തരസെക്രട്ടറിക്ക് അനുമതി നൽകാം. ആവശ്യമുള്ള വിവരമെടുത്ത ശേഷം 6മാസത്തിനകം ബാക്കിരേഖകൾ നശിപ്പിക്കണം.
ചോർത്തൽ
ഇങ്ങനെ
1)സേവനദാതാവിന് പൊലീസ് രേഖാമൂലം കത്തു നൽകും
2)വരുന്നതും പോവുന്നതുമായ സംഭാഷണം റെക്കാഡ് ചെയ്യും.
3)ചോർത്തൽ രേഖകൾ മായ്ചാലും വീണ്ടെടുക്കാനാവും
5വർഷം
തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനധികൃത ഫോൺചോർത്തൽ
”ഫോൺനിരീക്ഷണമുണ്ടെങ്കിൽ അഴിമതിവേട്ട കാര്യക്ഷമമാവും. കോഴയിടപാടുകൾ എളുപ്പത്തിൽ കണ്ടെത്താം.”
-യോഗേഷ്ഗുപ്ത
വിജിലൻസ് മേധാവി
Source link