ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചു; കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു
ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു | മനോരമ ഓൺലൈൻ ന്യൂസ്- bengaluru india news malayalam | Caste violence | 19-Year-Old Sumith Murdered for Inter-Caste Relationship | Malayala Manorama Online News
ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചു; കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു
മനോരമ ലേഖകൻ
Published: January 10 , 2025 10:58 AM IST
1 minute Read
Representative image. Photo Credit: Prathaan/istockphoto.com
ബെംഗളൂരു ∙ കർണാടകയിലെ ബീദറിൽ ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനു ദലിത് വിഭാഗത്തിൽപെട്ട കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു. കമലനഗറിലെ കോളജിലെ ബിരുദ വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും അച്ഛൻ കൃഷ്ണറാവുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും സുമിത്തുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി മാത്രമുള്ള സമയത്ത് വീട്ടിലെത്തിയതായി ആരോപിച്ച് പ്രതികൾ സുമിത്തിനെ ക്രൂരമായി മർദിച്ചു. ശേഷം ഗ്രാമത്തിനു പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ സുമിത്തിനെ കണ്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദലിത് സംഘടനകൾ പ്രതിഷേധിച്ചു.
English Summary:
Honor Killing: A Dalit college student, Sumith, was brutally murdered in Bidar, Karnataka, for his inter-caste relationship. Police arrested the girl’s brother and father for the honor killing.
cqn6a2crk2vqqb52euu83ne2d 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-news-common-dalit mo-crime-murder mo-educationncareer-students
Source link