തിരുപ്പതി അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുപ്പതി അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ – Tirupati Temple Accident: Six Dead, Judicial Inquiry Ordered – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

തിരുപ്പതി അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഓൺലൈൻ ഡെസ്‍ക്

Published: January 10 , 2025 12:23 AM IST

1 minute Read

ചന്ദ്രബാബു നായിഡു (റോയിട്ടേഴ്സ് ചിത്രം)

തിരുപ്പതി∙ ആറുപേരുടെ മരണത്തിനിടയാക്കിയ തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.  സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘‘തിരുപ്പതിയിലെ നിരീക്ഷണ സംവിധാനത്തിൽ ചില പോരായ്മകൾ കണ്ടെത്തി. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട തിരുപ്പതി എസ്പി, തിരുമല തിരുപ്പതി ദേവസ്ഥാനം ജോയിന്റ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി’’–ചന്ദ്രബാബു നായി‍ഡു പറഞ്ഞു. ദുരന്തത്തിൽ വളരെയധികം ദുഃഖമുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 33 പേർക്കു പരുക്കേറ്റു. പരുക്കേറ്റവർക്കു 2 ലക്ഷം വീതം സാമ്പത്തികസഹായം നൽകും. 

ദുരന്തസ്ഥലവും പരുക്കേറ്റവരെയും സന്ദർ‍ശിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു രാവിലെയാണു മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. തീർഥാടകരുടെ വൻ ജനക്കൂട്ടത്തിനെ നേരിടാൻ ഒരുക്കിയിട്ടുള്ള താൽക്കാലിക ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ചെയ്തു. 

English Summary:
Tirupati Temple Accident: Andhra Pradesh CM N. Chandrababu Naidu ordered a judicial inquiry into the fatal Tirupati temple accident, suspending officials

mo-politics-leaders-nchandrababunaidu mo-religion-tirupati-balaji 5us8tqa2nb7vtrak5adp6dt14p-list mo-astrology-temple 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 53nc1pgetpnmi3mjlltlmvuaca mo-news-national-states-andhrapradesh


Source link
Exit mobile version