ഇടുക്കി: പ്രഭാത നടത്തത്തിനിടെ മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് ഐ പി എസ് കുഴഞ്ഞുവീണു മരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ജോസഫ് കുഴഞ്ഞുവീണതുകണ്ട് ഓടിയെത്തിയവർ അദ്ദേഹത്തെ ഉടൻ തന്നെ മൂലമറ്റം വയലിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Source link