ഗതാഗത നിയമലംഘനം അറിയിച്ചാല്‍ 17,000 രൂപ സമ്മാനം; വിയറ്റ്‌നാം നിയമം ഇന്ത്യയിലും വേണമെന്നാവശ്യം


ന്യൂഡല്‍ഹി:ഗതാഗത നിയമലംഘനം അധികൃതരുടെ മുന്നിലെത്തിച്ചാല്‍ പിഴയുടെ 10 ശതമാനം സമ്മാനമായി കിട്ടിയാലോ? അത് 17,000 രൂപ വരെ ആയാലോ? അങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് വിയറ്റ്‌നാം. ഗതാഗത നിയമലംഘനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാം പുതിയ ഗതാഗത നിയമം കൊണ്ടുവന്നത്. നിയമലംഘനത്തിന് വന്‍പിഴയാണ് ശിക്ഷ. ഇതിന്റെ ഭാഗമായിട്ടാണ് നിയമലംഘനം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പിഴത്തുകയുടെ ഒരു ഭാഗം സമ്മാനമായും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 17,000 രൂപവരെയാണ് നേടാന്‍ കഴിയുക.


Source link

Exit mobile version