കൊച്ചി: നടി ഹണി റോസിനെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളത്തെ സിജെഎം കോടതിയിൽ എത്തിച്ചു. വാഹനത്തിൽ കൊണ്ടുവരുന്നതിനിടെ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം. മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരാകുന്നത്. നടിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാക്കിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നാണ് പ്രോസിക്യൂഷൻ വാദം, തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും നടി പരാതിയിൽ പറഞ്ഞതുപോലെ സ്പർശിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു.അതേസമയം, പ്രതിയുടെ സമാനമായ മറ്റ് പരാമർശങ്ങൾ കൂടി പരിഗണിക്കുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു. ജാമ്യം നൽകുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഹണി റോസിന്റെ രഹസ്യ മൊഴി കൂടി പരിഗണിച്ചാകും നടപടികളെന്നും ഡിസിപി പറഞ്ഞു.
Source link