WORLD
ഞാൻ മത്സരിച്ചിരുന്നെങ്കിൽ ട്രംപിനെ പരാജയപ്പെടുത്തിയേനെ- ജോ ബൈഡന്‍
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് ജോ ബൈഡന്‍.വീണ്ടും പ്രസിഡന്റായാലും അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നും ബൈഡന്‍ യു.എസ്.എ. ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ വളരെ കുഴപ്പമൊന്നുമില്ല. പക്ഷേ, ആര്‍ക്കറിയാം, 86 വയസ്സാകുമ്പോള്‍ ഞാന്‍ എങ്ങനെയുണ്ടാകുമെന്ന്, അദ്ദേഹം പറഞ്ഞു.
Source link