മോസ്‌കോ: ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി റഷ്യയും. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) രൂപ നല്‍കുന്നതാണ് പദ്ധതി. മോസ്‌കോ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2025 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്നതാണ് ഈ ‘പ്രസവ പ്രോത്സാഹന’ നയം. 25 വയസ്സിന് താഴെയുള്ള ആളായിരിക്കണം. ഒരു പ്രാദേശിക സര്‍വ്വകലാശാലയിലോ കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയും കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകള്‍.
Source link