ലോസ് ആഞ്ജലിസിലെ കാട്ടുതീ: അഞ്ചുമരണം, ഹോളിവുഡ് താരങ്ങളുടെ വീടുകൾ കത്തിനശിച്ചു, ഒഴിഞ്ഞുപോകാൻ ഉത്തരവ്


ലോസ് ആഞ്ജലിസ്: യുഎസിലെ ലോസ് ആഞ്ജലിസില്‍ ചൊവ്വാഴ്ചമുതല്‍ പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. മരണസംഖ്യയും ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സില്‍ സണ്‍സെറ്റ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ തീപ്പിടിത്തംവ്യാപക നാശനഷ്ടമുണ്ടാക്കിയതായാണ് വിവരം. താരങ്ങളുടെ വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നിര്‍ബന്ധിത ഒപ്പിക്കലും ഇവിടെ നടത്തുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ വിവാഹിതരായ അഭിനേതാക്കളായ ലെയ്ടണ്‍ മീസ്റ്ററുടെയും ആദം ബ്രോഡിയുടെയും വീടടക്കം കത്തിനശിച്ചിട്ടുണ്ട്.അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുള്‍പ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങള്‍ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


Source link

Exit mobile version