ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിന് മറുപടി നല്‍കി യൂറോപ്യന്‍ കമ്മീഷന്‍. ഏതെങ്കിലും ഒരു നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ലെന്നും പ്ലാറ്റ്‌ഫോമുകളോട് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കമ്മീഷന്‍ പറയുന്നു. സെന്‍സര്‍ഷിപ്പിന് നിയമസാധുത നല്‍കുന്നതിനും പുതിയതായി എന്തെങ്കിലും അവിടെ നിര്‍മിക്കുന്നത് പ്രയാസത്തിലാക്കുന്ന നിയമങ്ങളുടെ എണ്ണം യൂറോപ്പില്‍ വര്‍ധിക്കുകയാണെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍.
Source link