KERALAM
ഉറപ്പുനൽകി മുഖ്യമന്ത്രി
കൊച്ചി: മുൻകൂർ ജാമ്യം കിട്ടുന്നതുവരെ മാറിനിൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തവേയാണ് ബോബി പൊലീസിന്റെ പിടിയിലായത്. മിന്നൽനീക്കത്തിന് വഴിതുറന്നതാകട്ടെ ഹണി റോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ നടത്തിയ ആശയവിനിമയവും. തനിക്കും കുടുംബത്തിനുമുണ്ടായ ബുദ്ധിമുട്ടുകൾ നടി ധരിപ്പിക്കുകയും മുഖ്യമന്ത്രി നിയമനടപടികൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഇടപെടൽ പൊലീസ് നടപടിക്ക് വേഗംകൂട്ടി.
കസ്റ്റഡിയിലെടുക്കാൻ പൊലീസെത്തിയപ്പോൾ സ്വന്തംകാറിൽ വരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വയനാട് പുത്തൂർവയൽ എ.ആർ. ക്യാമ്പിൽ എത്തിച്ചതോടെ കസ്റ്റഡി വിവരം പുറംലോകം അറിഞ്ഞു. കൊച്ചിയിലേക്കുള്ള യാത്രയിൽ, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ പറഞ്ഞ കാര്യങ്ങളും ബോബി പൊലീസുകാരോട് ആവർത്തിച്ചു.
Source link