ശബരിമല: മണ്ഡല മകരവിളക്ക് കാലയളവിൽ ഇന്നലെ ഉച്ചവരെ ശബരിമല ദർശനം നടത്തിയത് അരക്കോടിയിലേറെ തീർത്ഥാടകർ. 50,86,667പേരാണ് എത്തിയത്. 40,95,566 തീർത്ഥാടകർ മണ്ഡലകാലത്ത് മാത്രം എത്തി. തിരക്ക് നിയന്ത്രിക്കാൻ മകരവിളക്ക് ദിവസവും അതിന് മുമ്പുള്ള രണ്ട് ദിവസവും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വെർച്വൽ ക്യൂവിന്റെയും സ്‌പോട്ട് ബുക്കിംഗിന്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ മുൻനിറുത്തിയുള്ള നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളുമാണ് നടത്തുന്നതെന്ന് എ.ഡി.എം അരുൺ.എസ്.നായർ പറഞ്ഞു.
Source link