മകരവിളക്ക്,ചെന്നൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവ തിരക്ക് പരിഗണിച്ച് റെയിൽവേ എറണാകുളത്തും തിരുവനന്തപുരത്തും നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ ഓടിക്കും.

തിരുവനന്തപുരത്തുനിന്ന് 15ന് രാവിലെ 4.25ന് പുറപ്പെട്ട് ചെങ്ങന്നൂർ,കോട്ടയം,എറണാകുളം,പാലക്കാട്, തിരുപ്പൂർ, ഇൗറോഡ് വഴി അന്ന് തന്നെ രാത്രി 11ന് ചെന്നൈയിലെത്തും. ട്രെയിൻ നമ്പർ 06058.ഇതിന്റെ മടക്കസർവ്വീസ് 16ന് രാവിലെ 1മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 8ന് തിരുവനന്തപുരത്തെത്തും.ട്രെയിൻ നമ്പർ. 06059.

എറണാകുളത്തുനിന്ന് ചെന്നൈയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ 16ന് വൈകിട്ട് 6.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ചെന്നൈയിലെത്തും. ട്രെയിൻ നമ്പർ 06046. മടക്ക സർവ്വീസ് ചെന്നൈയിൽ നിന്ന് രാവിലെ 10.30ന് പുറപ്പെട്ട് അന്ന് തന്നെ രാത്രി 11ന് എറണാകുളത്തെത്തും. ട്രെയിൻ നമ്പർ 06047.


Source link
Exit mobile version