INDIA

പ്രതീഷ് നന്ദി അന്തരിച്ചു

പ്രതീഷ് നന്ദി അന്തരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Pritish Nandy: Renowned Indian media personality, filmmaker, and poet Pritish Nandy (73) passed away | India News Malayalam | Malayala Manorama Online News

പ്രതീഷ് നന്ദി അന്തരിച്ചു

മനോരമ ലേഖകൻ

Published: January 09 , 2025 04:15 AM IST

1 minute Read

പ്രതീഷ് നന്ദി

മുംബൈ ∙ മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്ര നിർമാതാവും കവിയുമായ പ്രതീഷ് നന്ദി (73) അന്തരിച്ചു. സിനിമ, ടിവി, മാധ്യമ രംഗങ്ങളിൽ നാലു ദശകത്തോളം സജീവമായിരുന്ന അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പബ്ലിഷിങ് ഡയറക്ടറും ദി ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയുടെ പത്രാധിപരുമായിരുന്നു. 1990കളിൽ ദൂരദർശനിൽ പ്രമുഖരെ അഭിമുഖം ചെയ്ത പ്രതീഷ് നന്ദി ഷോ പ്രശസ്തമായിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഇന്ത്യയിലെ ആദ്യ മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ അനിമൽസ്, മേനക ഗാന്ധിക്കൊപ്പം സ്ഥാപിച്ചു. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സാമൂഹികചിന്തകൻ ആശിഷ് നന്ദി സഹോദരനാണ്.

ബിഹാറിലെ ഭഗൽപുരിലാണു ജനനം. 1993ൽ അദ്ദേഹം സ്ഥാപിച്ച പ്രതീഷ് നന്ദി ഫൗണ്ടേഷൻ സുർ (2002), ജംങ്കാർ ബീറ്റ്സ് (2003), ചമേലി (2003), കാന്തേ (2002), ശബ്ദ് (2005) എന്നിവയടക്കം നിരൂപകപ്രശംസ നേടിയതും പരീക്ഷണാത്മകവുമായ ഒട്ടേറെ സിനിമകൾ നിർമിച്ചു. അടുത്തകാലത്ത് ഫോർ മോർ ഷോട്സ് പ്ലീസ് എന്ന ആമസോൺ വെബ് സീരീസും നിർമിച്ചു. ഇംഗ്ലിഷിൽ നാൽപതോളം കാവ്യസമാഹാരങ്ങൾ അടക്കം ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി എന്നീ ഭാഷകളിൽനിന്ന് ഇംഗ്ലിഷിലേക്കും സാഹിത്യകൃതികൾ വിവർത്തനം ചെയ്തു.

English Summary:
Pritish Nandy: Renowned Indian media personality, filmmaker, and poet Pritish Nandy (73) passed away

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-entertainment-common-filmmaker mo-health-death 25uajl3l24o6ijack2tcdm42m2


Source link

Related Articles

Back to top button