​മുഖ്യമന്ത്രിയുടെ ബംഗ്ലാവ്: ഡൽഹിയിൽ വീണ്ടും പ്രതിഷേധം

​മുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഡൽഹിയിൽ വീണ്ടും പ്രതിഷേധം | മനോരമ ഓൺലൈൻ ന്യൂസ് – Delhi political clash: AAP and BJP clash in Delhi over allegations of lavish spending on CM’s residence renovation | India News Malayalam | Malayala Manorama Online News

​മുഖ്യമന്ത്രിയുടെ ബംഗ്ലാവ്: ഡൽഹിയിൽ വീണ്ടും പ്രതിഷേധം

മനോരമ ലേഖിക

Published: January 09 , 2025 04:15 AM IST

1 minute Read

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും വീട് പരിശോധിക്കാൻ ആംആദ്മി സംഘം

ആം ആദ്മി പാർട്ടി നേതാക്കളായ മന്ത്രി സൗരഭ് ഭരദ്വാജ്, രാജ്യസഭാംഗം സഞ്ജയ് സിങ് തുടങ്ങിയവരെ ഡൽഹിയിൽ മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ.

ന്യൂഡൽഹി ∙ അരവിന്ദ്‌ കേജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതി കോടികൾ ചെലവഴിച്ച് മോടി പിടിപ്പിച്ചെന്ന ബിജെപി ആരോപണത്തിൽ വീണ്ടും തെരുവിൽ പ്രതിഷേധവുമായി ആംആദ്മി പാർട്ടിയും ബിജെപിയുമെത്തി. സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ ആം ആദ്മി പാർട്ടി നേതാക്കളായ മന്ത്രി സൗരഭ് ഭരദ്വാജും രാജ്യസഭാംഗം സഞ്ജയ് സിങ്ങും മാധ്യമപ്രവർത്തകർക്കും പാർട്ടി പ്രവർത്തകർ‍ക്കുമൊപ്പം മുഖ്യമന്ത്രിയുടെയും പിന്നീട് പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളിൽ ‘പരിശോധന’യ്ക്കെത്തി. രണ്ടിടത്തും നേതാക്കളെ പൊലീസ്  തടഞ്ഞു.

ആരോപണങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കാനായിരുന്നു എഎപി നേതാക്കളുടെ ശ്രമം. പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ബിജെപി ആരോപണങ്ങൾ നുണയാണെന്നു ജനങ്ങൾക്കു മനസ്സിലായെന്നും എഎപി നേതാക്കൾ പറഞ്ഞു. തുടർന്ന്, പ്രധാനമന്ത്രിയുടെ വസതിയിലെ ആഡംബരം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്നു പറഞ്ഞ് അവിടേക്കു നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ താൽക്കാലിക ഔദ്യോഗിക വസതിയിലേക്കാണ് ബിജെപി മാർച്ച് നടത്തിയത്. ഔദ്യോഗിക വസതിയിൽ നിന്നു പുറത്താക്കിയെന്ന അതിഷിയുടെ വാദത്തിനെതിരെയായിരുന്നു മാർച്ച്.

English Summary:
Delhi political clash: AAP and BJP clash in Delhi over allegations of lavish spending on CM’s residence renovation

mo-news-common-newdelhinews mo-news-common-malayalamnews 6pdb4j2j8gppomfvga0v1f4c40 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-arvindkejriwal


Source link
Exit mobile version