WORLD

ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ, വ്യാപക നാശനഷ്ടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു


ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ. സംഭവത്തെ തുടര്‍ന്ന് മുപ്പതിനായിരത്തോളം പേര്‍ പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നിടങ്ങളിലായാണ് നിലവില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സാന്റാ മോണിക്കയ്ക്കും മാലിബുവിനും നടുവിലായി സ്ഥിതി ചെയ്യുന്ന പസഫിക് പാലിസേഡ്സിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ നശിച്ചതിനൊപ്പം 3,000 ഏക്കറോളം ഭൂമി കത്തിനശിക്കുകയും ചെയ്തു.


Source link

Related Articles

Back to top button