കോടതിയുടെ പിഴവുമൂലം 25 വർഷം ജയിലിൽ; ഒടുവിൽ മോചനം
കോടതിയുടെ പിഴവുമൂലം 25 വർഷം ജയിലിൽ; ഒടുവിൽ മോചനം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Murder | Supreme Court | Judicial Error | Wrongful Conviction | 25 Years in Jail | Om Prakash – 25 Years Lost: Court error leads to 25 years in jail; finally released | India News, Malayalam News | Manorama Online | Manorama News
കോടതിയുടെ പിഴവുമൂലം 25 വർഷം ജയിലിൽ; ഒടുവിൽ മോചനം
മനോരമ ലേഖകൻ
Published: January 09 , 2025 04:23 AM IST
1 minute Read
ന്യൂഡൽഹി ∙ കോടതികൾക്കാണു തെറ്റു പറ്റിയതെന്നു സ്ഥിരീകരിച്ചും നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു നൽകാൻ കഴിയില്ലെന്നു ഖേദം പ്രകടിപ്പിച്ചും 25 വർഷം തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ സുപ്രീം കോടതി മോചിപ്പിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1994–ൽ കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് 14 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കോടതി കണ്ടെത്തി.
1994–ലെ കൊലപാതക കേസിലാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത്. പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം വിചാരണ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല; വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.
2012–ൽ രാഷ്ട്രപതിക്ക് ദയാഹർജി കൊടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്. ഇതിനിടെ, പ്രായം നിർണയിക്കൽ പരിശോധനയ്ക്കു വിധേയനായ ഓം പ്രകാശിന് അനുകൂല റിപ്പോർട്ട് വന്നു. ഇതും ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓം പ്രകാശിന്റെ പുനരധിവാസം ഉറപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും നിയമസഹായ അതോറിറ്റിയോടും കോടതി നിർദേശിച്ചു.
English Summary:
25 Years Lost: Court error leads to 25 years in jail; finally released
mo-news-common-malayalamnews mo-news-common-newdelhinews 1s7uguns8q07v73gmtq9laddi3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-crime-murder
Source link