KERALAM

ശബരിമല: സുരക്ഷാ വീഴ്ച പാടില്ലെന്ന്  ഹൈക്കോടതി

കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വിട്ടുവീഴ്ച പാടില്ല. തീർത്ഥാടകരെയും വാഹനങ്ങളെയും കടത്തിവിടുന്നതിൽ നിയന്ത്രണം വേണം. നിയന്ത്രണങ്ങളെക്കുറിച്ച് കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ദൃശ്യ-പത്രമാദ്ധ്യമങ്ങളിലൂടെ തീർത്ഥാടകരെ അറിയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
തിരക്ക് നിയന്ത്രണം, ഭക്ഷണവിതരണം, വാഹനപാർക്കിംഗ് എന്നിവയിലടക്കം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ അഡ്വ. ജി. ബിജു അറിയിച്ചു.

ബുക്കിംഗിൽ 12 മുതൽ നിയന്ത്രണം
12 മുതൽ 16 വരെ വെർച്വൽ – സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിക്കും. ഒരു ദിവസം 5000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ്. മകരവിളക്ക് ദിവസമായ 14ന് വെർച്വൽക്യൂ ബുക്കിംഗ് 40,000 ആയിരിക്കും. 12ന് 60,000, 13ന് 50,000 എന്നിങ്ങനെയും 15, 16 തീയതികളിൽ 65,000 വീതവും നൽകും.
അന്നദാനമണ്ഡപത്തിൽ ദിവസം 30,000 പേർക്ക് ഭക്ഷണം നൽകും. 13, 14 തീയതികളിൽ പാണ്ടിത്താവളത്തിൽ ഒരു നേരം 5000 പേർക്കുവീതം 5 നേരം 25,000 പേർക്ക് അന്നദാനം ഉണ്ടാവും.
സന്നിധാനം, പാണ്ടിത്താവളം, മരക്കൂട്ടം, ശരംകുത്തി, അപ്പാച്ചി മേട് എന്നിവിടങ്ങളിൽ സ്ട്രെച്ചർ സർവീസിന് കൂടുതൽപേരെ നിയോഗിച്ചതായും അറിയിച്ചു.

ജ​നു​വ​രി​ 14​നാ​ണ് ​മ​ക​ര​വി​ള​ക്ക്. ജ​നു​വ​രി​ 12​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​പ​ന്ത​ളം​ ​വ​ലി​യ​ ​കോ​യി​ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടു​ന്ന​ ​തി​രു​വാ​ഭ​ര​ണ​ ​ഘോ​ഷ​യാ​ത്ര​ ​വി​വി​ധ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ 14​ന് ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തും.

39,02,610​ ​ഭ​ക്ത​ർ​ ​ഈ​ ​ഉ​ത്സ​വ​കാ​ല​ത്ത് ​ശ​ബ​രി​മ​ല​യി​ലെ​ത്തി.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഇ​തേ​സ​മ​യം​ ​എ​ത്തി​യ​ത് 35,12,691​ ​പേ​രാ​ണെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​


Source link

Related Articles

Back to top button