INDIALATEST NEWS

ബുൽഡാനയിൽ മുടികൊഴിച്ചിൽ വ്യാപകം, പരിശോധന; രാസവളം കലർന്ന വെള്ളം മൂലമെന്ന് സംശയം

ബുൽഡാനയിൽ മുടികൊഴിച്ചിൽ വ്യാപകം – Mass hair loss in 3 Maharashtra villages sparks panic | Malayala Manorama Online News

ബുൽഡാനയിൽ മുടികൊഴിച്ചിൽ വ്യാപകം, പരിശോധന; രാസവളം കലർന്ന വെള്ളം മൂലമെന്ന് സംശയം

മനോരമ ലേഖകൻ

Published: January 09 , 2025 12:41 AM IST

Updated: January 09, 2025 01:05 AM IST

1 minute Read

പ്രതീകാത്മക ചിത്രം

മുംബൈ ∙ ബുൽഡാനയിലെ ഗ്രാമങ്ങളിൽ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേർ കഷണ്ടിയായി. മുടികൊഴിച്ചിൽ വ്യാപകമായതോടെ പരിശോധനയുമായി ആരോഗ്യവകുപ്പ് ഗ്രാമങ്ങളിലെത്തി. നാഗ്പുർ ഉൾപ്പെടുന്ന വിദർഭ മേഖലയിലാണ് ബുൽഡാന. ജില്ലയിലെ കൽവാഡ്, ബോർഗാവ്, ഗിങ്ക്നെ ഗ്രാമങ്ങളിലാണ് വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്.

കൈകൊണ്ട് തടവുമ്പോൾ പോലും മുടി കൊഴിയുന്നു. സ്ത്രീകൾ അടക്കമുള്ള ഒട്ടേറെ പേർ ആശുപത്രികളിൽ എത്തിയതോടെയാണ് ആരോഗ്യ വകുപ്പു സംഘം സ്ഥലത്തെത്തിയത്. അൻപതിലേറെ പേർ ഇതിനകം ആശുപത്രികളിലെത്തി. എണ്ണം കൂടിയേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. രാസവളം അമിതമായ അളവിൽ കലർന്ന വെള്ളം ഉപയോഗിച്ചതാകാം മുടികൊഴിച്ചിലിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കിണർവെള്ളം, ആളുകളുടെ മുടി, ചർമം എന്നിവയുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

English Summary:
Mass hair loss: People from several villages in Maharashtra’s Buldhana district have complained of sudden hair loss leading to baldness within a few days.

20gjjqmos4ai0g3qch4nuj99tf 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-maharashtra


Source link

Related Articles

Back to top button