വിവാഹാഭ്യർഥനയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചു, പിറ്റേദിവസം യുവതിയെ കൊലപ്പെടുത്തി; 52-കാരന്‍ അറസ്റ്റില്‍


വാഷിങ്ടണ്‍: വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ 52-കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. 31-കാരിയായ നേക്കെറ്റ് ജാഡിക്‌സ് ട്രിനിഡാഡ് മാല്‍ഡൊണാഡോയെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഡി.ജെ മെലോ എന്ന ജോസ് മെലോ ആണ് അറസ്റ്റിലായത്. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് ആയുധം കൈവശംവെച്ചതും കൊലക്കുറ്റവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ജോസ് മെലോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് ഒരുദിവസം മുന്‍പ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ജോസ് മെലോ പങ്കുവെച്ചിരുന്നു. ഐ ലവ് യു ബേബി എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.


Source link

Exit mobile version