WORLD

‘ഭരണാധികാരിയല്ലല്ലോ, നിങ്ങളിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല’; ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് മസ്‌ക്


ഒട്ടാവ: കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളിയ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്. കാനഡ, യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും നിലനില്‍ക്കുന്നില്ലെന്ന് എക്‌സിലൂടെ ട്രൂഡോ പ്രതികരിച്ചിരുന്നു. ഈ അഭിപ്രായപ്രകടനത്തോടാണ് പരിഹാസം കലർന്ന ഭാഷയില്‍ മസ്‌ക് മറുപടി പറഞ്ഞിരിക്കുന്നത്. ‘അങ്ങനെ പറയാന്‍ നിങ്ങള്‍ കാനഡയുടെ ഭരണാധികാരിയല്ലല്ലോ, അതിനാല്‍ നിങ്ങളിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല’, ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.


Source link

Related Articles

Back to top button