INDIALATEST NEWS

‘അകലം കുറയ്ക്കുന്നതിനിടെ കൂടുതൽ അടുത്തു’: സ്പേഡെക്സ് പരീക്ഷണം വീണ്ടും മാറ്റി

സ്പേഡെക്സ് പരീക്ഷണ തീയതി വീണ്ടും മാറ്റി | മനോരമ ഓൺലൈൻ ന്യൂസ് – Spadex | Latest News

‘അകലം കുറയ്ക്കുന്നതിനിടെ കൂടുതൽ അടുത്തു’: സ്പേഡെക്സ് പരീക്ഷണം വീണ്ടും മാറ്റി

ഓൺലൈൻ ഡെസ്ക്

Published: January 08 , 2025 09:45 PM IST

1 minute Read

സ്പേഡെക്സ് ദൗത്യത്തിലെ എസ്‌ഡി എക്‌സ് 01 (ചേസർ), എസ്‌ഡിഎക്‌സ് 02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ഡോക്കിങ്ങിലൂടെ കൂടിച്ചേർന്ന നിലയിൽ. ഐഎസ് ആർഒ തയാറാക്കിയ സാങ്കൽപികദൃശ്യം.

ബെംഗളൂരു ∙ ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേഡെക്സ് പരീക്ഷണത്തീയതി വീണ്ടും മാറ്റി. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതാണ് കാരണം.  ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്നും ഐഎസആർഒ അറിയിച്ചു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നത്. 

ഡിസംബര്‍ 30നാണ് സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍. ദൗത്യത്തിന്റെ ഭാഗമായി മറ്റ് രണ്ട് പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.

English Summary:
SpaDeX Postponed: India’s SpaDeX space docking experiment, launched by ISRO, has been postponed due to closer-than-expected satellite proximity.

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-space-isro 45ujlua6a3v7tr3gcp5gg2gb89


Source link

Related Articles

Back to top button