WORLD
രണ്ടാഴ്ച ജീവിച്ചത് കാട്ടുപഴവും വെള്ളവും കഴിച്ച്; പർവതാരോഹണത്തിനിടെ കാണാതായ 23-കാരനെ കണ്ടെത്തി
സിഡ്നി: പര്‍വതാരോഹണത്തിനിടെ കാണാതായ ഓസ്ട്രേലിയന്‍ വിദ്യാര്‍ഥിയെ രണ്ട് ആഴ്ചകള്‍ക്ക് ശേഷം കണ്ടെത്തി. 23-കാരനും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹാഡി നസാരിയെയാണ് കണ്ടെത്തിയത്. രണ്ട് ആഴ്ചയോളം 300 പേർ പർവതമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കാര്യമായ പരിക്കൊന്നുമില്ലാതെ യുവാവിനെ കണ്ടെത്തിയത്.ഡിസംബര്‍ 26-ന് കോസിയോസ്കോ ദേശീയോദ്യാനത്തില്വെച്ചാണ് കൂട്ടുകാര്‍ക്കൊപ്പം മലകയറുകയായിരുന്ന ഹാഡിയെ കാണാതാകുന്നത്. കോസിയോസ്കോ കൊടുമുടി കയറാന്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയതായിരുന്നു ഹാഡി. ഇതിനിടെയാണ് തിരോധാനം.
Source link