ലോസ് ആഞ്ജലിസ്: സൈക്കിളുകളുമായി റോഡിലിറങ്ങിയ കൗമാരക്കാരെ ഇടിച്ചിടാൻ ശ്രമിച്ച് ബെൻസ് കാർ… രക്ഷപ്പെടാൻ പരക്കംപാച്ചിൽ… ഒടുവിൽ അപകടകരമായി വാഹനം ഓടിച്ചയാളെയും കാറിനെയും കൈകാര്യം ചെയ്ത് കുട്ടികൾ. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് റോഡിലെ കൊലവിളിയും കൈയ്യാങ്കളിയും. അമേരിക്കയിലെ ലോസ്ഏഞ്ചല്‍സില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.വെസ്റ്റ് ഒളിമ്പിക് ബൗള്‍വാര്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടികള്‍ സൈക്കിളുമായി റോഡിൽ നിറഞ്ഞതോടെ പിന്നാലെ വന്ന ബെന്‍സ് കാറിന്‍റെ ഡ്രൈവര്‍ പ്രകോപിതനാവുകയും സൈക്കിള്‍ യാത്രികരെ ഇടിച്ചിടാനായി അപകടകരമായി കാർ ഓടിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ പലരും ഇടിയില്‍ നിന്നും രക്ഷപ്പെടാന്‍ പലവഴിക്ക് സൈക്കിളോടിക്കുന്നു.
Source link