നിങ്ങളെന്തിനാണ് ഇങ്ങനെ കരയുന്നത്? ആ പ്രതികരണം കെട്ടിച്ചമച്ചത്; സിജോയ്ക്കും ഭാര്യയ്ക്കും ദിയ കൃഷ്ണയുടെ മറുപടി

നിങ്ങളെന്തിനാണ് ഇങ്ങനെ കരയുന്നത്? ആ പ്രതികരണം കെട്ടിച്ചമച്ചത്; സിജോയ്ക്കും ഭാര്യയ്ക്കും ദിയ കൃഷ്ണയുടെ മറുപടി

നിങ്ങളെന്തിനാണ് ഇങ്ങനെ കരയുന്നത്? ആ പ്രതികരണം കെട്ടിച്ചമച്ചത്; സിജോയ്ക്കും ഭാര്യയ്ക്കും ദിയ കൃഷ്ണയുടെ മറുപടി

മനോരമ ലേഖിക

Published: January 08 , 2025 03:22 PM IST

1 minute Read

ബിഗ് ബോസ് താരം സിജോ ജോണിന്റെ യൂട്യൂബ് വിഡിയോയ്‌ക്കെതിരെ പ്രതികരണവുമായി കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായി ദിയ കൃഷ്ണ. സിജോയെയും നോറയെയും തനിക്ക് യാതൊരു പരിചയവും ഇല്ലെന്നും അവരൊക്കെ ബിഗ് ബോസ് മത്സരാര്ഥികളായിരുന്നു എന്ന് അറിഞ്ഞിട്ടല്ല താൻ പ്രതികരിച്ചത് എന്നും ദിയ പറഞ്ഞു.  താൻ ആ വ്യക്തികളെ യാതൊരു വിധത്തിലും പരാമർശിച്ചട്ടില്ല പകരം തന്റെ കൂട്ടുകാർ അങ്ങനെ ചെയ്താൽ താൻ പെരുമാറുന്നത് എങ്ങനെയായിരിക്കും എന്ന് പറഞ്ഞതാണ്. തന്നേയും തൻറെ തന്റെ കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടുള്ള  വധൂവരന്മാരുടെ വിഡിയോ തന്നെ ഞെട്ടിച്ചു എന്ന് ദിയ കൃഷ്ണ പറയുന്നു.  നിങ്ങളുടെ കൂട്ടുകാർ ചിലപ്പോൾ ഭക്ഷണം പാഴാക്കുന്നവരും കൂട്ടുകാരെ പോലും ആക്രമിക്കുന്നവരുമായിരിക്കും എന്നാൽ തന്റേത് അങ്ങനെയല്ലെന്നും ഒരു പൊതു പ്ലാറ്റ്ഫോമിൽ വന്ന വിഡിയോയ്ക്കുള്ള പ്രതികരണമായാണ് താൻ നടത്തിയതെന്നും ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ദിയയുടെ വാക്കുകൾ; ”എന്റെ ഫോളോവേഴ്‌സിൽ ചിലർ ചില യൂട്യൂബർമാരുടെ വീഡിയോകൾ ഷെയർ ചെയ്യുകയും അത് ഒന്ന് നോക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ ഞാൻ ഒരു ദമ്പതികളുടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ അവരുടെ സുഹൃത്ത് വരന് നേരെ കേക്ക് എറിയുന്നത് കണ്ടു. വിവാഹവേഷത്തിൽ നിൽക്കുന്ന വരന് സംഭവിച്ചതും ഭക്ഷണം പാഴാക്കിയതും കാരണം ആ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സങ്കടവും ദേഷ്യവും തോന്നി. എൻ്റെ പങ്കാളിക്ക് അങ്ങനെ സംഭവിച്ചാൽ അവനോട് അത് ചെയ്യുന്നവരെ ഞാൻ കൊല്ലുമെന്ന് പറയുകയും ചെയ്തു. ആ വീഡിയോയിൽ ഉള്ള ആരെയും എനിക്ക് പരിചയമില്ല. ഞാൻ ആ വീഡിയോയിൽ ആരെയും വ്യക്തിപരമായി ഉപദ്രവിച്ചതുമില്ല.

പിന്നീടാണ് അറിഞ്ഞത് അവരെല്ലാം ബിഗ് ബോസ് മത്സരാർത്ഥികളായിരുന്നു എന്ന്. ഞാൻ ബിഗ് ബോസ് കാണാത്തതുകൊണ്ട് അവരെയൊന്നും അറിയില്ലായിരുന്നു. എന്നാൽ പിന്നീട് കണ്ട പ്രതികരണ വിഡിയോകൾ കാഴ്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം കെട്ടിച്ചമച്ചതാണെന്നു എനിക്ക് തോന്നി. ആ വിഡിയോയിൽ ഉണ്ടായിരുന്ന വധൂവരന്മാർക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. ആ ചാനലിൽ വന്നിരുന്നു എനിക്കും കുടുംബത്തിനും എതിരെ മോശം പറഞ്ഞത് എന്നെ ഞെട്ടിച്ചു.  എന്റെ കുടുംബം ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നത് പ്രധാന കാര്യമാണ്. പിന്നെ, നിങ്ങളുടെ ഭാര്യയെ കുറിച്ചല്ല ഞാൻ അഭിപ്രയം പറഞ്ഞത്. ആ നേരത്തെ ഇമോഷനെ പറ്റിയാണ്. ഞാൻ പറഞ്ഞത്, എന്റെ കൂട്ടുകാരിൽ ആരെങ്കിലുമാണ് അങ്ങനെ ചെയ്തതെങ്കിൽ ഞാൻ അവരെ കൊല്ലുമായിരുന്നു എന്നാണ്. നിങ്ങളുടെ കൂട്ടുകാർ ചിലപ്പോൾ ഭക്ഷണം പാഴാക്കുന്നവരും കൂട്ടുകാരെ പോലും ആക്രമിക്കുന്നവരുമായിരിക്കും. എന്റേത് അങ്ങനെയല്ല.  അതിനാൽ ഒരു പൊതു പ്ലാറ്റഫോമിൽ വന്ന വിഡിയോയ്ക്കുള്ള പ്രതികരണമായാണ് ഞാൻ അതിനെ കണ്ടത്.  ഇപ്പോൾ ഈ എഴുത്ത് പോലും നിങ്ങളുടെ വീഡിയോക്ക് വിഷയമാകാം, അത് ഞാൻ തടയുന്നുമില്ല.  എന്നാൽ വധൂവരന്മാരുടെ മറുപടി വീഡിയോ അർത്ഥശൂന്യവും എന്നോടും എൻ്റെ കുടുംബത്തോടും വെറുപ്പുളവാക്കുന്നതുമാണ്. ഞാൻ നിങ്ങളെക്കുറിച്ചോ നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചോ പോലും സംസാരിക്കാതെ, എൻ്റെ സുഹൃത്തുക്കളെയും എൻ്റെ പങ്കാളിയെയും പരാമർശിക്കുകയായിരുന്നു. അതിനു നിങ്ങൾ എന്തിനാണ് ഈ കരയുന്നതെന്നു എനിക്ക് മനസിലാകുന്നില്ല.”

English Summary:
Diya Krishna, daughter of Krishnakumar and a social media star, has responded to a YouTube video by Bigg Boss contestant Sijo John.

7t2khpjlnbv0rvtq31rislbgj5 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version