‘ആ ചവിട്ട് ഒറിജിനൽ’; ടൊവിനോയ്ക്ക് കയ്യടിച്ച് പ്രേക്ഷകർ; വിഡിയോ | Tovino Thomas Fight | Tovino Thomas Identity | Tovino Thomas Salary | Tovino Thomas Asset | Tovino Thomas Home | Identity Full Movie | Identity OTT Release
‘ആ ചവിട്ട് ഒറിജിനൽ’; ടൊവിനോയ്ക്ക് കയ്യടിച്ച് പ്രേക്ഷകർ; വിഡിയോ
മനോരമ ലേഖകൻ
Published: January 08 , 2025 11:25 AM IST
1 minute Read
ടൊവിനോ തോമസ് പങ്കുവച്ച വിഡിയോയിൽ നിന്നും
‘ഐഡന്റിറ്റി’ സിനിമയിൽ നിന്നുള്ള വിമാന ആക്‌ഷൻ സീൻ മേക്കിങ് വിഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. സിനിമയിൽ നെഗറ്റിവ് റോളിലെത്തുന്ന വിദേശ വനിതയും ടൊവിനോയും തമ്മിലുള്ള ഗംഭീര ഫൈറ്റ് സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. അതില്‍ ടൊവിനോയുടെ നെഞ്ചില്‍ ചവിട്ടുന്ന ആ കിക്കുകളെല്ലാം ഒറിജിനൽ ആണെന്ന് വിഡിയോയിൽ നിന്നും വ്യക്തം.
സിനിമയുടെ പൂർണതയ്ക്കായി ഇതിനു മുമ്പും ടൊവിനോ ഇത്തരം സാഹസികതകൾ ചെയ്തിട്ടുണ്ട്. തല്ലുമാല സിനിമയിൽ ലുക്ക്മാൻ അവറാൻ, നടന്റെ മുഖത്തടിക്കുന്ന രംഗം ഒറിജിനലായി ചിത്രീകരിച്ചതായിരുന്നു.
ഐഡന്റിറ്റിയിലെ ഈ ഫൈറ്റിനിടയിൽ മറ്റൊരാളുെട മുകളിലൂടെ കയറി നിലത്തേക്കു വീഴുന്ന ടൊവിനോയെയും കാണാം. ഒരു ഡ്യൂപ്പിന്റെയും സഹായമില്ലാതെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതെന്ന് ഇത്തരം മേക്കിങ് വിഡിയോ പുറ്തതു വിടുമ്പോഴാണ് പ്രേക്ഷകർക്കും മനസ്സിലാക്കാനാകുക.
English Summary:
Identity Movie BTS Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-tovinothomas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-trishakrishnan mo-entertainment-common-malayalammovie 4i97vickac0scsr1pv8f81dnnm
Source link