ഞാൻ പിടിച്ച് കടിക്കുകയൊന്നുമില്ല; ഹസ്തദാനത്തിന് വിസമ്മതിച്ച സെനറ്ററുടെ ഭർത്താവിനോട് കമലാ ഹാരിസ്


വാഷിങ്​ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഹസ്തദാനംചെയ്യാൻ വിസമ്മതിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ഡെബ് ഫിഷറിന്റെ ഭർത്താവ്. ഇക്കഴിഞ്ഞ മൂന്നാം തീയതി നടന്ന വാർഷിക സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു സംഭവം. ഹസ്തദാനം ലഭിക്കാതിരുന്ന കമലാ ഹാരിസിന്റെ പ്രതികരണം അതിലേറെ ശ്രദ്ധ നേടിയിരിക്കുകയാണ്.അമേരിക്കൻ സെനറ്റിന്റെ അധ്യക്ഷനാണ് വൈസ് പ്രസിഡന്റ്. സാധാരണയായി ഓരോ കോൺ​ഗ്രസ് സെഷന്റെ തുടക്കത്തിലും വൈസ് പ്രസിഡന്റ് പുതിയ സെനറ്റർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചടങ്ങിനിടെയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഒന്നടങ്കം പതിഞ്ഞ സംഭവവികാസങ്ങൾ നടന്നത്.


Source link

Exit mobile version