KERALAM
ടി.ആർ. ബിജു നിര്യാതനായി
അടൂർ : കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി തുവയൂർ തെക്ക് നിലയ്ക്കമുകൾ ബിജു നിവാസിൽ ടി.ആർ.ബിജു (52)നിര്യാതനായി. ഹൈദരാബാദിൽ നടക്കുന്ന അഖിലേന്ത്യാ ദളിത് അവകാശ മിഷൻ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ഹൃദയാഘാതം മൂലമായിരുന്നു മരണം. സി.പി.ഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം. എ.ഐ.ഡി.ആർ.എം സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കടമ്പനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.പി എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കെ.പി.വൈ.എം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം 9ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത (പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി) മക്കൾ : സോനാ, ഹരിനന്ദ് (വിദ്യാർത്ഥികൾ).
Source link