KERALAM

ജപ്തി ഒഴിവാക്കൽ: തവണവ്യവസ്ഥ 20 ലക്ഷമാക്കി

തിരുവനന്തപുരം: കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് കുടിശികയാകുകയും ജപ്തിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സംഭവങ്ങളിൽ തവണവ്യവസ്ഥയിൽ തിരിച്ചടവിന് സാവകാശം നൽകാവുന്ന തുകയുടെ പരിധി 20 ലക്ഷമായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. നിലവിൽ ഇത് 10 ലക്ഷമായിരുന്നു. നിയമസഭ പാസാക്കിയ നികുതി വസൂലാക്കാൻ നിയമഭേദഗതി അനുസരിച്ച്, ജപ്തി കേസുകളിൽ ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് ഉപയോഗിച്ചാണ് ഉത്തരവ്. 6 മുതൽ എട്ടു വരെ തവണകൾ അനുവദിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇതനുസരിച്ച് റെവന്യു റിക്കവറി പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും ഉത്തരവിൽ നിർദ്ദേശിച്ചു.


Source link

Related Articles

Back to top button