ചട്ട ഭേദഗതി ന്യായീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ; നടപടി സ്വകാര്യത സംരക്ഷിക്കാൻ
ചട്ട ഭേദഗതി ന്യായീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ നടപടി സ്വകാര്യത സംരക്ഷിക്കാൻ | മനോരമ ഓൺലൈൻ ന്യൂസ് – Election Commission Amendment: Chief Election Commissioner Rajiv Kumar defends new election rules restricting public access to election video footage, citing voter privacy and preventing misuse | India News Malayalam | Malayala Manorama Online News
ചട്ട ഭേദഗതി ന്യായീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ; നടപടി സ്വകാര്യത സംരക്ഷിക്കാൻ
മനോരമ ലേഖകൻ
Published: January 08 , 2025 04:06 AM IST
1 minute Read
എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടെന്നും രാജീവ് കുമാർ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതു തടയുന്ന ചട്ട ഭേദഗതിയെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ ന്യായീകരിച്ചു. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാനും ദൃശ്യങ്ങളുടെ ദുരുപയോഗം തടയാനുമായിരുന്നു നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ, വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ, മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായുള്ള ചിത്രീകരണം തുടങ്ങിയവ പൊതുജനങ്ങൾ പരിശോധിക്കുന്നതു വിലക്കി ഭേദഗതി വരുത്തിയത് കഴിഞ്ഞ മാസം 21നാണ്.
‘ഇന്ത്യയിലാകെ 10 ലക്ഷം ബൂത്തുകളുണ്ട്. ഒരു ബൂത്തിലെ 10 മണിക്കൂർ വിഡിയോ എടുത്താൽതന്നെ ആകെ ഒരു കോടി മണിക്കൂർ വിഡിയോ. ദിവസം 8 മണിക്കൂറെന്ന കണക്കിൽ കണ്ടു തീരാൻ 3600 വർഷമെടുക്കും എന്നിരിക്കെ എന്തിനാണു ചോദിക്കുന്നത്? ഒരു പാർലമെന്റ് മണ്ഡലത്തിലെ വിഡിയോ ഒരാൾ കണ്ടുതീരാൻ 6 വർഷത്തിലധികം എടുക്കും. ദൃശ്യങ്ങൾ ദുരുപയോഗിച്ചതിനു തെളിവുണ്ട്. ഇത്തരം അനാവശ്യമായ ആരോപണങ്ങൾ എവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല.’ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ പറഞ്ഞു.
‘എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും സുതാര്യമാണ്. വോട്ടിങ് മെഷീനിൽ ഉൾപ്പെടെ അട്ടിമറി സാധ്യമല്ല. മറുപടിക്ക് അവസരം നൽകാതെ വോട്ടർപട്ടികയിൽനിന്ന് ആരെയും ഒഴിവാക്കാറില്ല. ഉത്തരവാദിത്തമില്ലാത്ത ആരോപണമാണ് ഉയർന്നത്’– രാജീവ് കുമാർ പറഞ്ഞു.
‘വിരമിച്ച ശേഷം ഹിമാലയത്തിൽ ധ്യാനിക്കും’ ന്യൂഡൽഹി ∙ അടുത്ത മാസം വിരമിച്ചതിനുശേഷം 5 മാസമെങ്കിലും ഹിമാലയത്തിൽ ധ്യാനമിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് സ്വയം ശുദ്ധീകരിക്കാൻ ഈ സമയം വിനിയോഗിക്കുമെന്നും രാജീവ് കുമാർ പറഞ്ഞു. അതിനുശേഷം നിരാലംബരായ കുട്ടികൾക്കു വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ഒരുക്കാൻ പ്രവർത്തിക്കും.
മുനിസിപ്പൽ സ്‌കൂളിൽ മരച്ചുവട്ടിലെ ക്ലാസുകളിൽനിന്നാണ് തന്റെ തുടക്കമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആറാം ക്ലാസിലാണ് ‘എബിസിഡി’ പഠിക്കാൻ തുടങ്ങിയതെന്നും പറഞ്ഞു. ബിഹാർ/ജാർഖണ്ഡ് കേഡറിൽനിന്നുള്ള 1984-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഫെബ്രുവരി 18ന് വിരമിക്കും.
English Summary:
Rajiv Kumar Justifies Restriction on Election Video Footage : Voter privacy concerns prompted the Election Commission’s decision to restrict access to election video footage.
mo-news-common-newdelhinews mo-news-common-malayalamnews 21bmi2ag76kncker83tpcnp77j 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-organisations0-electioncommissionofindia
Source link