INDIALATEST NEWS

കുറ്റവാളികളെ നാട്ടിലെത്തിക്കാൻ സിബിഐ ‘ഭാരത്പോൾ’

കുറ്റവാളികളെ നാട്ടിലെത്തിക്കാൻ സിബിഐ ‘ഭാരത്പോൾ’ | മനോരമ ഓൺലൈൻ ന്യൂസ് – BharatPol: CBI’s New System to Bring Back Fugitive Criminals | BharatPol | CBI | Amit Shah | ഭരത്പോൾ | സിബിഐ | അമിത് ഷാ | India New Delhi News Malayalam | Malayala Manorama Online News

കുറ്റവാളികളെ നാട്ടിലെത്തിക്കാൻ സിബിഐ ‘ഭാരത്പോൾ’

മനോരമ ലേഖകൻ

Published: January 08 , 2025 02:57 AM IST

1 minute Read

Home Minister Amit Shah, at his residence New Delhi, February 3, 2024 Photo:Sanjay Ahlawat

ന്യൂഡൽഹി ∙ പുതിയ 3 ക്രിമിനൽ നിയമങ്ങളും സിബിഐയുടെ ‘ഭാരത്പോൾ’ എന്ന പുതിയ സംവിധാനവും വിദേശത്തേക്കു കടന്ന കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സഹായിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യാന്തര ഏജൻസിയായ ഇന്റർപോളുമായും വിദേശങ്ങളിലെ കുറ്റാന്വേഷണ ഏജൻസികളുമായും ഏകോപനം എളുപ്പമാക്കുന്നതിനു സിബിഐക്കു കീഴിൽ തുടങ്ങിയ ‘ഭാരത്പോൾ’ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

‘കുറ്റവാളികളുടെ അസാന്നിധ്യത്തിൽ തന്നെ അവരെ വിചാരണ ചെയ്യാനുള്ള വകുപ്പ് പുതിയ ക്രിമിനൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയതു പ്രോസിക്യൂഷനും കോടതിക്കും സഹായകരമാണ്. കുറ്റവാളികളെ വിദേശത്തുനിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുള്ള നടപടികൾ ഇതോടെ എളുപ്പമായി. വിദേശത്തുള്ള കുറ്റവാളികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന പൊലീസിനും ഇതു സഹായകരമാകും’– അമിത് ഷാ പറഞ്ഞു. 35 സിബിഐ ഓഫിസർമാർക്ക് അദ്ദേഹം മെഡൽ സമ്മാനിച്ചു. കഴിഞ്ഞ 3 വർഷത്തിനിടെ നൂറോളം കുറ്റവാളികളെയാണു സിബിഐ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ചത്.

English Summary:
CBI’s BharatPol: BharatPol facilitates the return of criminals from abroad. This new CBI system, coupled with updated criminal laws, strengthens India’s ability to pursue justice in international cases.

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7qd6ug920n04rjluil31sud5h9 mo-politics-leaders-amitshah mo-judiciary-lawndorder-cbi


Source link

Related Articles

Back to top button