ഖനിയിൽ വെള്ളപ്പൊക്കം: അസമിൽ മരണം 3 ആയി
ഖനിയിൽ വെള്ളപ്പൊക്കം: അസമിൽ മരണം 3 ആയി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Assam mine flooding |Assam coal mine accident – Assam Mine Flooding: Death toll rises to three | India News, Malayalam News | Manorama Online | Manorama News
ഖനിയിൽ വെള്ളപ്പൊക്കം: അസമിൽ മരണം 3 ആയി
മനോരമ ലേഖകൻ
Published: January 08 , 2025 03:11 AM IST
1 minute Read
അസമിലെ ദിമ ഹസാവോയിൽ കൽക്കരി ഖനിയിൽ രക്ഷാപ്രവർ ത്തനം നടത്തുന്നു. ചിത്രം: പിടിഐ
ഗുവാഹത്തി ∙ അസമിൽ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടായി 3 തൊഴിലാളികൾ മരിച്ചു. കുടുങ്ങിക്കിടക്കുന്ന 6 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ദിമ ഹസാവോ ജില്ലയിലെ ഉമരാങ്സോയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. കുഴിക്കുന്നതിനിടയിൽ വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പ്രളയമുണ്ടായതെന്ന് കരുതുന്നു. 150 അടി ആഴമുള്ള ഖനിയുടെ 100 അടിയോളം വെള്ളത്തിലായി. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പുനിഷ് നനീസ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
English Summary:
Assam Mine Flooding: Death toll rises to three
mo-news-national-states-assam noj8uv477kpglr9o1cud97ucu mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-environment-flood mo-health-death
Source link