നടൻ അജിത് കുമാർ ഓടിച്ചിരുന്ന കാർ ബാരിയറിലിടിച്ച് തകർന്ന് അപകടം, വീഡിയോ
ദുബായ്: തമിഴ് സൂപ്പർ താരം അജിത് കുമാർ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ദുബായിലെ 24എച്ച് റേസിംഗിൽ പങ്കെടുക്കുന്നതിന് ദുബായിലാണ് താരം. മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്. അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം നിരവധി തവണ വട്ടംചുറ്റി നിൽക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. കാർ തകർന്നെങ്കിലും അജിത് പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.
അജിത്തിന്റെ ആരാധകർ അപകടത്തിന്റെയും ശേഷം പരിക്കൊന്നുമില്ലാതെ നടൻ പുറത്തിറങ്ങി വരുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. സിനിമയ്‌ക്ക് പുറമേ മോട്ടോർ കാർ റേസിംഗിലും വലിയ താൽപര്യമുള്ളയാളാണ് അജിത് കുമാർ എന്നത് പ്രശസ്‌തമാണ്. ജനുവരി 12,13 തീയതികളിലായാണ് ദുബായിൽ മിഷലിൻ 24 എച്ച് റേസിംഗ് നടക്കുക. അന്താരാഷ്‌ട്ര കാർ റേസിംഗിൽ തന്റേതായ സ്ഥാനം നേടാനുള്ള അജിത്തിന്റെ തീരുമാനമാണ് ഇത്തവണ ദുബായിലെ 24എച്ച് റേസിംഗിൽ പങ്കെടുക്കുന്നതിന് താരത്തെ എത്തിച്ചത്. താരത്തിന്റെ സ്വപ്‌ന ചിത്രമായ വിഡാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നിവയാണ് ഉടൻ അജിത്തിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
Ajith Kumar’s massive crash in practise, but he walks away unscathed.
Another day in the office … that’s racing!#ajithkumarracing #ajithkumar pic.twitter.com/dH5rQb18z0
— Ajithkumar Racing (@Akracingoffl) January 7, 2025