WORLD

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; സംഭവം ഫ്‌ളോറിഡയില്‍


ഫ്‌ളോറിഡ: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിങ്കളാഴ്ച രാത്രി 11.10 -നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാമനത്താവളത്തില്‍നിന്ന് ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലെത്തിയ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


Source link

Related Articles

Back to top button