ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന ഹൗസിങ് കോംപ്ലക്സിൽ തീപിടിത്തം; ഒരാൾ മരിച്ചു
ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന ഹൗസിങ് കോംപ്ലക്സിൽ തീപിടിത്തം; ഒരാൾ മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Fire at Udit Narayan’s Apartment Complex | Accident | Udit Narayan | India Bengalore News Malayalam | Malayala Manorama Online News
ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന ഹൗസിങ് കോംപ്ലക്സിൽ തീപിടിത്തം; ഒരാൾ മരിച്ചു
മനോരമ ലേഖകൻ
Published: January 07 , 2025 10:41 PM IST
1 minute Read
ഉദിത് നാരായൺ (ചിത്രം: https://www.facebook.com/UditNarayanOfficial)
മുംബൈ∙ ബോളിവുഡ് ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന അപാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മുതിർന്ന പൗരൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. അന്ധേരി വെസ്റ്റ് ശാസ്ത്രി നഗറിലെ സ്കൈപാൻ കോംപ്ലക്സ് ബി വിങ്ങിലെ 11–ാം നിലയിൽ തിങ്കളാഴ്ച രാത്രി ഒൻപതോടെയാണു തീപടർന്നത്. നാലു മണിക്കൂർ പരിശ്രമിച്ചാണു തീയണച്ചത്. എ വിങ്ങിൽ താമസിക്കുന്ന ഉദിത് നാരായൺ സുരക്ഷിതനാണെന്ന് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
Mumbai: Man dies in fire at building housing singer Udit Narayan’s flat
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 730mfr7kqhnff41lrv388oifu6 mo-news-world-countries-india-indianews mo-news-common-mumbainews mo-news-common-fire mo-health-death
Source link