മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രം; നന്ദിയറിയിച്ച് മകൾ
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രം; നന്ദിയറിയിച്ച് മകൾ | മനോരമ ഓൺലൈൻ ന്യൂസ് – Central Government decided to construct memorial for Pranab Mukherjee | Pranab Mukherjee | Central Government | India Delhi News Malayalam | Malayala Manorama Online News
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രം; നന്ദിയറിയിച്ച് മകൾ
ഓൺലൈൻ ഡെസ്ക്
Published: January 07 , 2025 09:01 PM IST
1 minute Read
Pranab Mukherjee Former President of India
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. രാജ്ഘട്ടിനോട് അടുത്താണ് സ്മാരകം നിർമിക്കുക. കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.
‘‘ പ്രധാനമന്ത്രിയെ സന്ദർശിച്ചു. സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിച്ചു’’–ശർമിഷ്ഠ മുഖർജി എക്സിൽ കുറിച്ചു. 2012 മുതൽ 2017വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി. രാജ്യം ഭാരതരത്ന നൽകി ആദരിച്ചു. 2020ലാണ് അന്തരിച്ചത്.
English Summary:
Pranab Mukherjee Memorial: The Indian government will build a memorial for former President Pranab Mukherjee near Rajghat. His daughter, Sharmistha Mukherjee, publicly thanked Prime Minister Modi for approving the project.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-pranabmukherjee mo-news-world-countries-india-indianews mo-politics-leaders-narendramodi mo-legislature-centralgovernment mo-legislature-governmentofindia 13g99qiui0sqfhgon5l8r655jq
Source link