INDIA

പൊതുസ്ഥലത്ത് മാസ്ക് വേണമെന്ന് നീലഗിരി കലക്ടർ; ഊട്ടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണമില്ല

പൊതുസ്ഥലത്ത് മാസ്ക് വേണമെന്ന് നീലഗിരി കലക്ടർ; ഊട്ടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണമില്ല | മനോരമ ഓൺലൈൻ ന്യൂസ് – Nilgiris District Collector direct to wear masks in public places, those suffering from fever | Mask | Nilgiri district | India Tamil nadu News Malayalam | Malayala Manorama Online News

പൊതുസ്ഥലത്ത് മാസ്ക് വേണമെന്ന് നീലഗിരി കലക്ടർ; ഊട്ടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണമില്ല

ഓൺലൈൻ ഡെസ്ക്

Published: January 07 , 2025 07:31 PM IST

1 minute Read

ഊട്ടിയിലെ വീടുകൾ. (ഫയൽ ചിത്രം)
‌‌

ഊട്ടി∙ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ നിർദേശിച്ചു. തമിഴ്നാട്ടിലും അയൽ സംസ്ഥാനങ്ങളിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിയത്.

വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് നീലഗിരി കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തി വരികയാണ്. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. വിനോദസഞ്ചാരികളും പ്രദേശവാസികളും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കലക്ടർ പറഞ്ഞു.

English Summary:
Nilgiris District Collector direct to wear masks : HMPV virus concerns prompt a mask mandate in Nilgiri District.

mo-news-national-states-tamilnadu-ooty 5us8tqa2nb7vtrak5adp6dt14p-list mo-lifestyle-mask mo-health-human-metapneumo-virus ob8hva1n4jf8q7p9690f3jb06 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu


Source link

Related Articles

Back to top button