ഇറാനിൽ 2024-ൽ തൂക്കിലേറ്റിയത് 901 പേരെ, ഒരാഴ്ചമാത്രം 40 പേർ; ഞെട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ


ജനീവ: ഇറാനില്‍ കഴിഞ്ഞവര്‍ഷം മാത്രം തൂക്കിലേറ്റിയത് 900-ൽ അധികം പേരെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. ഡിസംബറിലെ ഒരാഴ്ചയിൽ മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 40 പേരെയാണെന്നും യുണൈറ്റ്ഡ് നേഷന്‍സ് റൈറ്റ്‌സ് അധ്യക്ഷൻ വോള്‍ക്കര്‍ ടുര്‍ക്ക് പറഞ്ഞു. ഓരോവര്‍ഷം കഴിയുന്തോറും ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നും ഇത് തങ്ങളെ സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്നും വോള്‍ക്കര്‍ വ്യക്തമാക്കി. 2024-ല്‍ 901 പേരെയാണ് രാജ്യം വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source link

Exit mobile version