കാർ റേസിങ്ങിനിടെ അപകടം; അദ്ഭുതകരമായി രക്ഷപ്പെട്ട് അജിത്: വിഡിയോ
കാർ റേസിങ്ങിനിടെ അപകടം; അദ്ഭുതകരമായി രക്ഷപ്പെട്ട് അജിത് | Car Racing | Actor Ajith
കാർ റേസിങ്ങിനിടെ അപകടം; അദ്ഭുതകരമായി രക്ഷപ്പെട്ട് അജിത്: വിഡിയോ
മനോരമ ലേഖിക
Published: January 07 , 2025 07:28 PM IST
1 minute Read
കാർ റേസിങ്ങിനിടെ തമിഴ് ചലച്ചിത്രതാരം അജിത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ദുബായിൽ വച്ചായിരുന്നു അപകടം. വരാനിരിക്കുന്ന കാർ റേസിങ് ചാംപ്യൻഷിപ്പിനൊരുക്കമായുള്ള പരിശീലനത്തിനിടെ ആയിരുന്നു അപകടം. യാതൊര പരിക്കുകളും ഇല്ലാതെ അദ്ഭുതകരമായി താരം രക്ഷപ്പെട്ടു.
അജിത് ഓടിച്ചിരുന്ന റേസിങ് കാർ ഒരു പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പല തവണ കാർ കറങ്ങി. അതിനുശേഷമാണ് വാഹനം നിന്നത്. ഉടനെ തന്നെ ചുറ്റുമുള്ളവർ ഓടിയെത്തി. കാറപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അഭിനയത്തിനൊപ്പം കാർ റേസിങ്ങിലും കമ്പമുള്ള വ്യക്തിയാണ് അജിത്. അഭിനയം പോലെ ഗൗരവത്തോടെയാണ് റേസിങ്ങിനെയും കാണുന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി രണ്ടാം വാരം ദുബായിൽ നടക്കുന്ന റേസിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലായിരുന്നു താരം. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു ചാംപ്യൻഷിപ്പിൽ അജിത് പങ്കെടുക്കുന്നത്. ചെന്നൈ എയർപോർട്ടിൽ വച്ച് താരത്തെ കുടുംബം യാത്രയാക്കുന്ന വിഡിയോ വൈറലായിരുന്നു. വൈകാരികമായ യാത്രയയപ്പ് നൽകിയാണ് കുടുംബം താരത്തെ ചാംപ്യൻഷിപ്പിനായി അയച്ചത്.
English Summary:
Tamil actor Ajith miraculously escapes a serious car racing accident in Dubai during practice for an upcoming championship. Videos of the crash have gone viral. Learn more about the incident and Ajith’s passion for racing.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tamilmovienews 4pdcddgi2htb5p4ek6j79j967v f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ajith mo-entertainment-common-viralvideo
Source link