WORLD
‘നികുതി കുറയും, സുരക്ഷയും ഉറപ്പ്’; കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപ് ആവശ്യമുന്നയിച്ചത്. കാനഡയെ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചു. നേരത്തേ യു.എസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ ഇതേ കാര്യം ട്രംപ് പറഞ്ഞിരുന്നു. ‘കാനഡയിലെ നിരവധിയാളുകള്‍ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാകാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാനഡയെ നിലനിര്‍ത്തുന്നതിനായി നല്‍കുന്ന സബ്‌സിഡിയും കാനഡയുമായുള്ള ഇടപാടുകളിലെ വ്യാപാരക്കമ്മിയും അമേരിക്കയ്ക്ക് താങ്ങാനാകുന്നതല്ല. ഇതറിയാവുന്ന ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു.’ -ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
Source link