ഇന്ദിരാഗാന്ധിയായി കങ്കണയുടെ പരകായ പ്രവേശം; ട്രെയിലർ കാണാം
ഇന്ദിരാഗാന്ധിയായി കങ്കണയുടെ പരകായ പ്രവേശം; ട്രെയിലർ കാണാം | Emergency Trailer | Kangana Ranaut Salary | Kangana Ranaut Asset | Vishakh Nair Emergency
ഇന്ദിരാഗാന്ധിയായി കങ്കണയുടെ പരകായ പ്രവേശം; ട്രെയിലർ കാണാം
മനോരമ ലേഖകൻ
Published: January 07 , 2025 01:53 PM IST
1 minute Read
കങ്കണ റണൗട്ടിനൊപ്പം വിശാഖ് നായർ
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസി പുതിയ ട്രെയിലർ എത്തി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വയ്ക്കുന്നത്.
മലയാളി താരം വിശാഖ് നായരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക. വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്നു. മണികർണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമർജെൻസി.
എമർജൻസി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നൽകുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.
English Summary:
Emergency: Kangana Ranaut shares second trailer
7rmhshc601rd4u1rlqhkve1umi-list 3pu9pg9cq1gtoe079j9j8eugqf f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-kanganaranaut mo-entertainment-common-bollywoodnews
Source link